കോഴിക്കോട്: കോർപ്പറേഷനിലെ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ റദ്ദാക്കണമെന്ന് സെറ്റോ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സെക്രട്ടറിയുടെ വസതിയിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് സെറ്റോ ജില്ലാ കമ്മിറ്റി യോഗം അറിയിച്ചു. കെ.പി.എസ്.ടി. എ സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. അരവിന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്. എൻ.ശ്യാംകുമാർ, ഷാജു. പി. കൃഷ്ണൻ കെ. പ്രദീപൻ, ബീന പൂവത്തിൽ, ടി. സുബൈദ , ഡോ. യു. എസ് ജിജിത്ത്, മൂസകോയ മ്ലാവിളി, അനിൽ കുമാർ. കെ. പി,പ്രേംനാഥ് മംഗലശ്ശേരി, ടി. കെ. പ്രവീൺ, ഷാജു. എം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |