വടകര: തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ റവല്യൂഷണറി ഒഞ്ചിയം ഏരിയാ കൺവൻഷൻ ഓർക്കാട്ടേരി ടി.പി. ചന്ദ്രശേഖരൻ ഭവനിൽ നടന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മയും ദാരിദ്ര്യവും പരിഹരിക്കുകയെന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്താനും രാഷ്ട്രീയവത്ക്കരിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായി കേരള മിഷൻ പരിഷ്കരിച്ച മേറ്റ് നിയമനത്തിന്റെ മാനദണ്ഡം പിൻവലിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ വേണു ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ടി.കെ.സിബി, കെ.കെ.സദാശിവൻ, ടി.പി.മിനിക, കെ.ദീപ്രാജ്, ടി.കെ.അനിത എന്നിവർ പ്രസംഗിച്ചു. കെ.ഭാസ്കരൻ പ്രസിഡന്റും ബിന്ദുരാമത്ത് സെക്രട്ടറിയുമായി തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ റവല്യൂഷണറി ഏരിയാ കമ്മിറ്റി രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |