കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് പെൻഷൻ അനുവദിക്കണമെന്ന് കുന്ദമംഗലത്ത് നടന്ന മുൻ പഞ്ചായത്ത് ജനപ്രതിനിധികളുടെ സമ്പൂർണ യോഗം ആവശ്യപ്പെട്ടു. ദീർഘകാലമായ ആവശ്യമാണിത്. എന്നാൽ അനുകൂല നിലപാട് സക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. തുഛമായ ഓണറേറിയംകൊണ്ട് മുഴുവൻ സമയ സേവനം നടത്തുന്ന പഞ്ചായത്ത് അംഗങ്ങൾക്ക് പെൻഷൻ അനുവദിക്കണം. കുന്ദമംഗലം
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ഖാലിദ് കിളിമുണ്ട, ടി.കെ.സീനത്ത്, എം.പി.അശോകൻ, ഷമീന വെള്ളക്കാട്ട്, എ.പി.സഫിയ, എം.എം.സുധീഷ്കുമാർ, പി. സുധീഷ് എന്നിവർ പ്രസംഗിച്ചു. ഒ.ഉസൈൻ സ്വാഗതവും എ.കെ.ഷൗക്കത്തലി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |