കോഴിക്കോട്: കണ്ണഞ്ചേരി ഗവ.എൽ.പി സ്കൂളിൽ വിദ്യാരംഗം ക്ലബിന് തുടക്കമായി. കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം രാഷ്ടീയ ലോക് ജൻ ശക്തി പാർട്ടി സംസ്ഥാന പ്രസിഡന്റ് എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സഖറിയ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക കെ.പി.ദീപ്തി,
വിദ്യാരംഗം കോ-ഓർഡിനേറ്റർ എൻ.ആർ.പ്രതിഭ, ബി.ആർ.സി പ്രതിനിധി സുവർണ ചന്ദ്രോത്ത്, എൻ.കെ.ബിജി, എം.വി.സുരേഷ്, കാളക്കണ്ടി അരുൺകുമാർ, പ്രമോദ് കണ്ണഞ്ചേരി, രാജൻ ചരിത്രം, എം.സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |