കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേള വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു. നവീൻ.എ റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യുട്ടി ഡി.എം.ഒ പീയൂഷ് നമ്പൂതിരി, ഡോ.അനീന, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ പി.സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ജി.ജോർജ്, ഒ.ടി.നഫിസ, കെ.ബാബു, വി.കെ.റീത്ത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, എൻ.കെ.ലീല, എം.പി.കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. ഫുഡ് ഫെസ്റ്റിവൽ, മെഗാതിരുവാതിര, കമ്പവലി, മെഡിക്കൽ ക്യാമ്പ് എന്നിവയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |