കോഴിക്കോട്: ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിൽ ജലശ്രീ ക്ലബ് രൂപീകരണം ആരംഭിച്ചു. നരിപ്പറ്റ ചീക്കോന്ന് യു.പി സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.ബീന ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക ബീന അദ്ധ്യക്ഷത വഹിച്ചു. ജൽ ജീവൻ മിഷൻ പ്രോജക്ട് മാനേജർ റോബിൻ പദ്ധതി വിശദീകരിച്ചു. ഭാവി തലമുറയിൽ കുടിവെള്ളത്തിന്റെ പ്രാധാന്യം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ ജലശ്രീ ക്ലബ് രൂപീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |