കോഴിക്കോട്: 28 മുതൽ ആഗസ്റ്റ് 10 വരെ ചെന്നൈയിൽ നടക്കുന്ന ചെസ് ഒളിമ്പ്യാഡിന് ആശംസ നേർന്ന് വീഡിയോ ചിത്രവും ബാനറും. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗം അസോ.പ്രൊഫസർ എം.സി.വസിഷ്ഠും വിദ്യാർത്ഥികളും ചേർന്നാണ് തയ്യാറാക്കിയത്. ചെസ് ഒളിമ്പ്യാഡിന് പിന്തുണയും ആശംസയും അറിയിക്കുകയും ചെസ് ഒളിമ്പ്യാഡിന്റെ സന്ദേശം പുതുതലമുറയിൽ എത്തിക്കുകയുമാണ് വീഡിയോ ചിത്രത്തിന്റെയും ബാനറിന്റെയും ലക്ഷ്യമെന്ന് വസിഷ്ഠ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |