കോഴിക്കോട്: സീനിയർ ജേണലിസ്റ്റ് ഫോറം പത്താം സംസ്ഥാന സമ്മേളനം ഈ മാസം നാല് മുതൽ ആറ് വരെ കോഴിക്കോട് ടൗൺഹാളിൽ നടക്കും. അഞ്ചിന് രാവിലെ 11 മണിക്ക് റവന്യു മന്ത്രി കെ. രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് മാദ്ധ്യമസെമിനാർ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. ആറിന് രാവിലെ ഒമ്പത് മണിക്ക് പ്രതിനിധി സമ്മേളനം തുടങ്ങും. വിവിധ അവാർഡുകൾ ലഭിച്ച മുതിർന്ന പത്രപ്രവർത്തകരെ ആദരിക്കും. വൈകീട്ട് നാല് മണിക്കാണ് സമാപന സമ്മേളനം. സമ്മേളനത്തോടനുബന്ധിച്ച് ഫോട്ടോ, പുസ്തക, കാർട്ടൂൺ പ്രദർശനവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |