കുന്ദമംഗലം: കെ.എൻ.എം കൊടുവള്ളി വെസ്റ്റ് മണ്ഡലം പ്രവർത്തകസംഗമം മടവൂൽ രാംപൊയിലിൽ നടന്നു. ജില്ലാ പ്രസിഡന്റ് പി.ടി.അബ്ദുൽ മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.അസയിൽ സ്വലാഹി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ നാസർ നദ്വി ഖത്തർ, എം.കെ. പോക്കർ സുല്ലമി എന്നിവർ ക്ളാസെടുത്തു. എൻ.പി.അബ്ദുൽ റഷീദ്, ശുക്കൂർ കോണിക്കൽ, എം.അബ്ദുൽ റശീദ്, പ്രൊഫ.പി.കെ.ഹംസ, എം.കെ. ഇബ്രാഹീം, ബഷീർ കൈപ്പാട്ട്, അൻഷിദ് പാറന്നൂർ, ഷക്കീല ആരാമ്പ്രം, ഫവാസ് എളേറ്റിൽ, സക്കീർ കോഴിക്കോട് എന്നിവർ പ്രസംഗിച്ചു. ലിംഗ സമത്വത്തിന്റെ പേരിൽ അധാർമ്മികതകളെ പുണരാനുള്ള ഗൂഢനീക്കങ്ങൾക്കെതിരെ സാംസ്കാരിക പ്രതിരോധം ഉയരണമെന്ന് ക്യാമ്പിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |