കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ ഈ മാസം 9 ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിരുദാനന്തര ബിരുദം, എം.ബി.എ, ബിരുദം, ബി.ടെക്, ബി.ഫാം , ഡിഫാം, ഐ.ടി.ഐ. ഓട്ടോകാഡ്, ഡിപ്ലോമ, പ്ലസ് ടു, എസ്.എസ്.എൽ.സി യോഗ്യതയുളളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും പങ്കെടുക്കാം. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായപരിധി 35 വയസ്. കൂടുതൽ വിവരങ്ങൾക്ക്: 04952370176.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |