കൽപ്പറ്റ: പീപ്പിൾസ് ഫൗണ്ടേഷൻ പത്താം വാർഷികത്തിന്റെ ഭാഗമായി ജില്ലാകുടുംബ സംഗമം നടത്തി. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. മനുഷ്യൻ പരസ്പരം സ്നേഹിക്കാനും സഹായിക്കാനും തയ്യാറായാൽ ഏത് ദുരന്തത്തെയും അതിജീവിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ വാർഷിക റിപ്പോർട്ട് പ്രകാശനം ടി.സിദ്ദീഖ് എം.എൽ.എ നിർവഹിച്ചു. ഫൗണ്ടേഷൻ പദ്ധതികളുടെ ഹ്രസ്വ വീഡിയോ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പ്രകാശനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മണിക്കുട്ടി എസ്.പിള്ള, എം. അബ്ദുൽമജീദ് എന്നിവർ പ്രസംഗിച്ചു. മികച്ച വനിതാ സംരംഭകയ്ക്കുള്ള അവാർഡ് നേടിയ സിന്ധു അരിമുളയെ ആദരിച്ചു. ടി.പി. യൂനുസ് സ്വാഗതവും സി.കെ. സമീർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |