കോഴിക്കോട്: കോർപ്പറേഷൻ സ്പോർട്സ് കൗൺസിൽ രൂപീകരിക്കുന്നതിനായുള്ള തിരഞ്ഞെടുപ്പിന് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി വരെ നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കും. നാമനിർദേശ പത്രിക അതത് കോർപ്പറേഷൻ വരണാധികാരിയുടെ ഓഫീസിൽ നിന്ന് ലഭിക്കും. പത്രികകൾ വരണാധികാരിയുടെ ഓഫീസിൽ തപാൽ മുഖേന എത്തിക്കുകയോ ഓഫീസിന് മുന്നിലെ പെട്ടിയിൽ നേരിട്ട് നിക്ഷേപിക്കുകയോ ചെയ്യാം. 23ന് ഉച്ചയ്ക്ക് രണ്ടുവരെ പത്രിക പിൻവലിക്കാം. വൈകിട്ട് അഞ്ച് മണിക്ക് സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കും.
25ന് രാവിലെ പത്ത് മുതൽ മൂന്നു വരെയാണ് തിരഞ്ഞെടുപ്പ്. വൈകീട്ട് നാലിന് ശേഷം വോട്ടുകളുടെ സൂക്ഷ്മ പരിശോധനയും വോട്ടെണ്ണലും നടക്കും. തുടർന്ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
ജില്ലാ സ്പോർട്സ് കൗൺസിൽ, കോർപ്പറേഷൻ സ്പോട്സ് കൗൺസിലിന്റെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. അന്നേ ദിവസം വൈകിട്ട് അഞ്ചിന് കോർപറേഷൻ സ്പോർട്സ് കൗൺസിലുകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ് തീയതി വരണാധികാരി പ്രസിഡന്റിന്റെ അനുവാദത്തോടെ ഔപചാരികമായി പ്രഖ്യാപിക്കും. 31നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ്. അന്ന് വൈകിട്ട് ഫലം പ്രഖ്യാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |