കോഴിക്കോട് : കാക്കൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഡോക്ടർ, ലാബ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് എന്നിവരെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതകൾ-ഡോക്ടർ: എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ സ്റ്റാഫ് നഴ്സ്: ജനറൽ നഴ്സിംഗ്/ബി.എസ്.സി നഴ്സിംഗ് കേരള നഴ്സസ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ
ഫാർമസിസ്റ്റ്: ഡി ഫാം/ബിഫാം പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. ലാബ് ടെക്നീഷ്യൻ: ഡിപ്ലോമ ഇൻ എം.എൽ.ടി/ബി.എസ്.സി എം.എൽ.ടി പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.
വിശദമായ ബയോഡാറ്റ യോഗ്യത സംബന്ധിച്ചുളള സർട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതമുളള അപേക്ഷ 24 ന് 4 മണി വരെ കാക്കൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കും. വിവരങ്ങൾക്ക് 0495 2260232, 9496048199.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |