കുന്ദമംഗലം: ആഗോളഭാഷയായ അറബി ത്വരിതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്നുവെന്നും പുതിയ തലമുറയ്ക്ക് അതിന്റെ സാദ്ധ്യതകൾ വളരെ വലുതാണെന്നും അറബി ഭാവിയുടെ ഭാഷയാണെന്നും കൊടുവള്ളി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് അസോസിയേറ്റഡ് പ്രൊഫസർ ഡോ. പി.എം മുസ്തഫ പറഞ്ഞു. മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ അറബിക് ക്ലബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.കെ.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം.പി, ഉഷ, പി.അബ്ദുൽ ലത്തീഫ്, ടി.നിലീന, സി.മുനീബ്, എൻ.വി.മുഹമ്മദ് അഷ്റഫ്, വി.പി.മുജീബ് റഹ്മാൻ, അബ്ദുള്ള ഹുസൈൻ, എൻ.പി.ഖലീൽ എന്നിവർ പ്രസംഗിച്ചു.
അറബിക് ക്ലബ് കൺവീനർ കെ.പി.ഷെറീന സ്വാഗതവും റാബിയത്തുൽ അദവിയ്യ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |