കോഴിക്കോട്: കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ബംഗളൂരുവിലെ നാരായണ ആശുപത്രിയുടെ മജുംദാർ ഷാ കാൻസർ സെന്ററിന്റെ സഹകരണത്തോടെ ഞായറാഴ്ച കേരളത്തിലെ തലാസീമിയ രോഗികൾക്കായി സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി ഹെമറ്റോളജി ക്യാമ്പ് സംഘടിപ്പിക്കും. പതിനഞ്ച് വയസിന് മുകളിൽ പ്രായമുള്ള രോഗികൾക്കാണ് പ്രവേശനം. രാജ്യത്തെ പ്രമുഖ ഹെമറ്റോളജിസ്റ്റ് ഡോ.സുനിൽ ഭട്ട് നേതൃത്വം നൽകും. എം.ആർ.ഐ. ടിട്ടു സ്റ്റാർ സ്കാനിംഗ് എല്ലാ രോഗികൾക്കും സൗജന്യമായി നടത്തും. നൂറ് രോഗികളും രക്ഷിതാക്കളും പങ്കെടുക്കും. സംഘാടക സമിതി ചെയർമാൻ കരീം കാരശേരിയുടെ നേതൃത്വത്തിൽ 27ന് ബംഗളൂരുവിലേക്ക് യാത്ര തിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |