കോഴിക്കോട്: ചരിത്രകാരനും അദ്ധ്യാപകനുമായ എം.ജി.എസിനെ ദേശീയ അദ്ധ്യാപക ദിനത്തിൽ ഭാഷാ സമന്വയ വേദി വീട്ടിലെത്തി ആദരിച്ചു.''ആചാര്യവന്ദനം'' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി പ്രൊഫ. ജോബ് കാട്ടൂർ ഉദ്ഘാടനം ചെയ്തു. അറിവിന്റെ പാരാവാരമാണ് എം.ജി.എസ് എന്നും നിർഭയമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള എം.ജി.എസിന്റെ ശേഷി കേരളത്തിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ.ഒ.വാസവൻ അദ്ധ്യക്ഷത വഹിച്ചു. ഭാഷാ സമന്വയവേദി പ്രസിഡന്റ് ഡോ.ആർസു ആമുഖഭാഷണം നടത്തി. ഗാന്ധിജിയെ കാണാൻ കഴിയാത്തതിന്റെ ഖേദം തീർന്നത് കേളപ്പജിയെ കണ്ടപ്പോഴാണെന്നും ശുദ്ധാത്മാവായ അദ്ദേഹത്തിന്റെ ആദർശശുദ്ധിയും നിർഭയത്വവും തന്നെ ആകർഷിച്ചതായി എം.ജി.എസ് പറഞ്ഞു. പ്രൊഫ. കെ.വി.കൃഷ്ണയ്യർ, ചന്ദ്രൻ ദേവ്നേശിസ് എന്നിവർ തന്റെ സ്മരണീയ അദ്ധ്യാപകരാണെന്നും എം.ജി.എസ്.പറഞ്ഞു. ഡോ.സി.രാജേന്ദ്രൻ, ഡോ.ഇ.കെ.സ്വർണകുമാരി, ഡോ.പി.കെ.രാധാമണി, ഡോ.എം.കെ.പ്രീത, വേലായുധൻ പള്ളിക്കൽ, പി.ഐ.അജയൻ, എം.ടി.രാജലക്ഷ്മി, കെ.വാരിജാക്ഷൻ, ഡോ.കെ.ആശിവാണി, ഒ.കുഞ്ഞിക്കണാരൻ, ടി.സുമിന എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |