രാമനാട്ടുകര: റോഡ് വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്ക് അർഹമായ ബദൽ സംവിധാനവും നഷ്ടപരിഹാരവും നൽകണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബേപ്പൂർ മണ്ഡലം സമിതി നടത്തുന്ന സമര പ്രഖ്യാപന വാഹന പ്രചാരണ ജാഥയ്ക്ക് രാമനാട്ടുകരയിൽ സ്വീകരണം നൽകി. ജില്ലാ സെക്രട്ടറി കെ.എം.ഹനീഫ സ്വീകരണം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എം.അജ്മൽ അദ്ധ്യക്ഷത വഹിച്ചു. ജാഥാക്യാപ്റ്റൻ ഒ.പി.രാജൻ ,ബീരാൻ ,അസ്ലം പാണ്ടികശാല ,കെ ശിവദാസ്, സംഷീർ ഫറോക്ക്, എം കെ സമീർ, സി.സന്തോഷ് കുമാർ ,സംഷീർ പള്ളിക്കര എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |