വടകര: റോട്ടറി ഇന്റർനാഷണൽ ഡിസ്ടിക്ടിന്റെ നേതൃത്വത്തിൽ ഡിസ്ടിക്ട് കോർഡിനേറ്റർ മോഹൻദാസ് മേനോൻ നയിക്കുന്ന ലഹരി വിമുക്ത ട്രാഫിക്ക് ബോധവത്കരണറാലിക്ക് വടകര പുതിയ ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകി. ചടങ്ങിൽ വടകരയിലെ മൂന്ന് റോട്ടറി ക്ലബുകളും സംയുക്തമായി പങ്കെടുത്തു. നഗരസഭ ചെയർപെഴ്സൺ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു: . കോർഡിനേറ്റർ ഡോ.എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വടകര സി.ഐ പി.എം മനോജ് എക്സൈസ് സി.ഐ ശ്രീനിവാസൻ, കോസ്റ്റൽ പൊലീസ് സി.ഐ ദീപു, വടകര ഷിജിത്, പ്രദീപ് കുമാർ അസി. ഗവർണർ ബി.കെ.ബാലകൃഷ്ണൻ, പുരുഷോത്തമൻ , മുഹമ്മദ് മുല്ലാക്കാസ് എന്നിവർ പ്രസംഗിച്ചു. അതുൽ.പി.എം സ്വാഗതവും രാജേഷ് കക്കാട്ട് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |