കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാലിക്കറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാലിയേറ്റീവ് മെഡിസിനുമായി സഹകരിച്ച് കോർട്ടെക്സ് അർബുദ വേദനാനിവാരണ സ്പർശം പദ്ധതിയുടെ ഉദ്ഘാടനം മേയർ ഡോ. ബീനാ ഫിലിപ്പ് നിർവഹിച്ചു. അർബുദ രോഗികളോടുള്ള അനുഭാവപൂർണമായ സമീപനം സമൂഹത്തിന്റെ ഉത്തരവാദിത്വങ്ങളിൽപെട്ടതാണെന്ന് മേയർ പറഞ്ഞു. സൗജന്യമായി വേദനാനിവാരണ ചികിത്സ ലഭ്യമാക്കാനാണ് 'കോർട്ടക്സ് സ്പർശം' പദ്ധതി.
ഇതോടൊപ്പം തുടങ്ങിയ സ്പോർട്സ് ഇഞ്ചുറി ആൻഡ് റീജനറേറ്റീവ് മെഡിസിൻ വിഭാഗത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടി നിർവഹിച്ചു. ഡോ.പി.കെ.നിഷാദ് , ഡോ. അൻവർ ഹുസൈൻ, ഡോ.നജ്വ അബ്ദുള്ള എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |