രാമനാട്ടുകര: എൽ.എസ്.എസ്, യു.എസ്.എസ് നേടിയവരെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും രാമനാട്ടുകര നഗരസഭ അനുമോദിച്ചു. ജില്ലയിൽ മികച്ച പി.ടി.എ കമ്മിറ്റിയായി തിരഞ്ഞെടുക്കപ്പെട്ട രാമനാട്ടുകര ഗവ.യു.പി. സ്കൂളിനും ചെറുവണ്ണൂർ തീപിടുത്തത്തിൽ ടാങ്കർ ലോറി സാഹസികമായി പുറത്തെത്തിച്ച ഫിൽസറിനും ഉപഹാരം നൽകി. രാമനാട്ടുകര കെ-ഹിൽസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അസി. കളക്ടർ സമീർ കിഷൻ മുഖ്യാതിഥിയായി. നഗരസഭാ അദ്ധ്യക്ഷ ബുഷ്റ റഫീഖ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാദ്ധ്യക്ഷൻ കെ.സുരേഷ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ സഫ റഫീഖ്, പി.ടി.നദീറ, വി.എം.പുഷ്പ, കെ.എം.യമുന, പി.കെ.ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |