ബാലുശ്ശേരി: നാഷണൽ സർവീസ് സ്കീം സാമൂഹ്യനീതി വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന വി കെയർ പദ്ധതി പാലോറ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി . ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവർക്കും , കാൻസർ രോഗികൾക്കും മറ്റും മരുന്നു വാങ്ങുന്നതിനും സഹായമെത്തിക്കുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത് . എൻ.എസ്.എസ് ദിനാഘോഷങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണം, ഫ്രീഡം വാൾ സമർപ്പണം , കലാപരിപാടികൾ എന്നിവയും നടന്നു. വാർഡ് മെമ്പർ പാടത്തിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പൽ ടി.പി.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ സി.എം.ഹരിപ്രിയ, പി.വിനോദ്, കിരൻ ഷായി എസ്.ആർ , നന്ദന.എ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |