കോഴിക്കോട് : വീട്ടിൽ നിന്നും തയ്യാറാക്കിയ 20 ലധികം വിഭവങ്ങളുമായി എരഞ്ഞിപ്പാലം സെന്റ് സേവിയേഴ്സ് കോളജിലെ വിദ്യാർത്ഥികൾ ഫ്രൈഡേ മാർക്കറ്റിൽ. വിദ്യാർത്ഥികളിലെ സംരംഭകരെ പ്രോത്സാഹിക്കുന്നതിനാണ് കോളജിലെ ഇ.ഡി ക്ലബ് ഫ്രൈഡെ മാർക്കറ്റ് ഒരുക്കിയത്.ക്യാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ പവലിയനിലായിരുന്നു പൊറാട്ട , ചിക്കൻ കറി, കപ്പ - മത്സ്യക്കറി, ഉന്നക്കായ, സമൂസ, ഓംലെറ്റ് തുടങ്ങിയ വിഭവങ്ങൾ വിൽപ്പനക്കായി ഒരുക്കിയത്. വില വിവര പട്ടികയും പ്രദർശിപ്പിച്ചിരുന്നു. ഏകദേശം രണ്ട് മണിക്കൂർ കഴിയുമ്പോഴേക്കും വിഭവങ്ങളെല്ലാം തീർന്നിരുന്നു.ഭക്ഷ്യ സുരക്ഷാ ഓഫീസർ ഡോ. എ .പി അനു ഉദ്ഘാടനം ചെയ്തു.. കോളജ് പ്രിൻസിപ്പൽ പ്രൊഫ. വർഗ്ഗീസ് മാത്യൂ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാദർ ജോൺസൺ കൊച്ചു പറമ്പിൽ , അദ്ധ്യാപകരായ എം.എസ്. വിനി, ടി.പി. ശില്പ, എസ് മഹാലക്ഷമി, കെ. അഞ്ജന, വിദ്യാർത്ഥി പ്രതിനിധികളായ ആര്യ അനിൽ കുമാർ, പി. ഗൗതമി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |