SignIn
Kerala Kaumudi Online
Friday, 03 May 2024 6.36 PM IST

ചേളന്നൂരുകാർ പറയുന്നു ഹിന്ദിയിൽ ഞങ്ങൾ കസറും

1
ഹിന്ദി സാക്ഷരത പഠനോപകരണ വിതരണം ദക്ഷിൺ ഭാരത് ഹിന്ദി പ്രചാർ സഭ ജില്ലാ പ്രസിഡന്റ് ഡോ.എം.പി. പത്മനാഭൻ ചേളന്നൂർ എ.എൽ.പി സ്കൂളിൽ നിർവഹിക്കുന്നു.

ചേളന്നൂർ: നാലാള് കൂടുന്നിടത്ത് ഇപ്പോൾ ഹിന്ദി പറയാതെ ചേളന്നൂരുകാർ വിടില്ല. കുടുംബശ്രീ യോഗം മുതൽ പഞ്ചായത്ത് ബോർഡ് മീറ്റിംഗ് വരെ ഇപ്പോൾ ഹിന്ദിയിലാണ്. എല്ലാവരെയും ഹിന്ദി എഴുതാനും വായിക്കാനും പഠിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് ചേളന്നൂർ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ വർഷമാണ് സമ്പൂർണ ഹിന്ദി സാക്ഷരത പദ്ധതിക്ക് തുടക്കംകുറിച്ചത്. പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിലുള്ളവരെ വിളിച്ചു ചേർത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ ചെയർമാനും ഗൗരി പുതിയോത്ത് ശശികുമാർ ചേളന്നൂർ, പി.പ്രദീപ്കുമാർ, എ.വേലായുധൻ എന്നിവർ നേതൃത്വം നൽകുന്ന സംഘാടക സമിതി രൂപീകരിക്കുകയും ചെയ്തു. കൂടാതെ അക്കാ‌‌ഡമിക്, മോണിറ്ററിംഗ്, പബ്ലിക് റിലേഷൻസ് എന്നീ സബ് കമ്മിറ്റികളും രൂപീകരിച്ചു. സാക്ഷരതാപ്രവർത്തകർ, വിമുക്ത ഭടന്മാർ, അദ്ധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ- സന്നദ്ധ പ്രവർത്തകർ, പ്രവാസികൾ എന്നിവരുടെ നിർദ്ദേശങ്ങൾ തേടി. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ വീട് കയറിയുള്ള സർവേയിൽ നാട്ടിൻപുറത്ത് ഇതര സംസ്ഥാന തൊഴിലാളികൾ സജീവമായ കാലത്ത് ഹിന്ദി സംസാരിക്കാനുള്ള ആഗ്രഹമായിരുന്നു ഭൂരിഭാഗം ആളുകളും പങ്കുവെച്ചത്. ഇതിൻെറ ഭാഗമായി ഹിന്ദി സാക്ഷരത നേടുന്നതോടൊപ്പം സ്പോക്കൺ ഹിന്ദിയും നടപ്പാക്കാൻ പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. തുടർന്ന് വാർഡുകൾ തോറും സംഘാടകസമിതിയും രൂപീകരിച്ച് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി. പഞ്ചായത്തിലെ 21 വാർഡുകളിൽ നിന്നും തെരഞ്ഞെടുത്ത ഇൻസ്ട്രക്ടർമാർക്ക് അക്കാ‌ഡമിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിശീലനം നൽകി. ഗ്രാമ പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്ന് കഴിഞ്ഞ തവണ 25,000 രൂപയും ഇത്തവണ 50,000 രൂപയുമാണ് പദ്ധതിക്കായി നീക്കിവെച്ചത്.
ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. എം.എസ്. മുരളീധരൻ , സെനറ്റ് അംഗം ഗോപി ചെറുവണ്ണൂർ, ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ ജില്ലാ പ്രസിഡന്റ് എം.പി പത്മനാഭൻ, പി.കെ.ശ്രീധരൻ എന്നിവർ ചേളന്നൂർ ഗ്രാമപഞ്ചായത്ത് സന്ദർശിക്കുകയും പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തു. അടുത്ത റിപ്പബ്ലിക് ദിനത്തിൽ സമ്പൂർണ ഹിന്ദി സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിക്കലാണ് ലക്ഷ്യം. ഇതിനായി എല്ലാ വാർഡിലും പഠനോപകരണ വിതരണവും നടത്തിക്കഴിഞ്ഞു. സമ്പൂർണ ഹിന്ദി സാക്ഷരത നേടുന്ന ഇന്ത്യയിലെ തന്നെ ആദ്യ നോൺ ഹിന്ദി സംസ്ഥാനങ്ങളിലെ ആദ്യ പഞ്ചായത്തായി മാറാനുള്ള ആവേശത്തിലാണ് ചേളന്നൂരുകാർ.

''ദേശീയോദ്ഗ്രഥനത്തിന് സുഗമമായ സാമൂഹിക ജീവിതത്തിന് ഹിന്ദി അനിവാര്യമാണെന്ന തിരിച്ചറിവിൽ എല്ലാ സ്ഥലത്തും സ്ഥലനാമ ഹിന്ദി ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.''

പി.പി.നൗഷീർ, പഞ്ചായത്ത് പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.