ബാലുശ്ശേരി: പറമ്പിന്റെ മുകൾ -കൂനഞ്ചേരിമുക്ക് റോഡ്, കനാൽ റോഡ് എന്നിവ അഡ്വ.കെ.എം. സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജീവൻ.സി.കെ, ഗ്രാമപഞ്ചായത്ത് അംഗം സജിന.കെ, വാർഡ് കൺവീനർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കെ.വി.റീന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.പി.പ്രേമ സ്വാഗതവും റോഡ് കമ്മിറ്റി കൺവീനർ എം.എം.രാജൻ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതി ഫണ്ടായ 77 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡുകളുടെ നിർമാണം പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |