ബാലുശ്ശേരി: ആശുപത്രി മാലിന്യം ഇനി 'കീറാമുട്ടി'യാവില്ല. ബ്ലൂ ടൂത്ത് കൺഡ്രോളർ ഓട്ടോമാറ്റിക് വേസ്റ്റ് ബാസ്കറ്റ് ചോറോട് ജി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥികളായ അലൻ സന്ദീപും ജോബി ആൽമിഷും കണ്ടെത്തി. മാലിന്യമിടാൻ ബാസ്കറ്റിൽ തൊടേണ്ട, എടുത്ത് കൊണ്ട് പോകേണ്ട. എല്ലാം മൊബെെൽ ഫോണിൽ ഘടിപ്പിച്ച ബ്ളൂ ടൂത്ത് ചെയ്തുകൊള്ളും. വേസ്റ്റ് ബാസ്കറ്റിൽ മാലിന്യം നിക്ഷേപിക്കാൻ കെെ കാണിച്ചാൽ മതി ബാസ്കറ്റ് ഉടനെ തുറന്നുവരും. മാലിന്യം നിറഞ്ഞ് കഴിഞ്ഞാൽ ഫോണിൽ ഘടിപ്പിച്ച ബ്ലൂ ടൂത്ത് കൺട്രോൾ ചെയ്താൽ ബാസ്കറ്റ് താനേ നീങ്ങിക്കോളും. എവിടെയാണോ നിക്ഷേപിക്കേണ്ടത് അവിടെ എത്തിയാൽ ബാസ്കറ്റ് തുറക്കുകയും മാലിന്യ നിറച്ച കവർ എടുത്ത് മാറ്റുകയും ചെയ്യാം. 30 മീറ്റർ ദൂരത്ത് നിന്ന് വരെ ഈ ഓട്ടോമാറ്റിക് ബാസ്കറ്റിനെ നിയന്ത്രിക്കാൻ കഴിയും. വെെ ഫെെ വഴിയായാൽ ചെലവ് കുറയ്ക്കാമെന്നും ഇവർ പറയുന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി ഈ കൊച്ചുമിടുക്കരുടെ വലിയ കണ്ടുപിടുത്തം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |