കുറ്റ്യാടി: മുഴുവൻ വീടുകളിലും ടാപ്പിംഗിലൂടെ കുടിവെള്ള വിതരണം പൂർത്തിയാക്കിയ കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിനെ ഹർ ഗർ ജൽ പഞ്ചായത്തായി പ്രസിഡന്റ് വി.കെ.റീത്ത പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് വി.വിജിലേഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാർസ് പ്രൊജക്ട് മാനേജർ റോബിൻ മാത്യു പ്രവർത്തനം വിശദീകരിച്ചു. കെ. ഡബ്ല്യു.എ.എ. ഇ.ജിതേഷ് പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റീന സുരേഷ്, സി.പി സജിത, ഹേമ മോഹൻ, ഗ്രാമപഞ്ചായത്ത് അംഗം വനജ ഒതയോത്ത്, സ്റ്റാർസ് ഡയറക്ടർ ഫാ.ജോസ് പ്രകാശ്, ജമാൽ മൊകേരി, വി.വി.പ്രഭാകരൻ വി.പി.വാസു, പറമ്പത്ത് കുമാരൻ, കെ.ടി.രാജൻ എന്നിവർ പ്രസംഗിച്ചു. നവം. 11ന് മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |