തിരുവമ്പാടി: കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ നിർമാണം ഉടൻ ആരംഭിക്കുക, മലയോര മേഖലയോടുള്ള കെ.എസ്.ആർ.ടി.സിയുടെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് മാർച്ചും ധർണയും നടത്തി. 45 ലക്ഷം രൂപ മുടക്കി പഞ്ചായത്ത് സ്ഥലം വാങ്ങി നൽകിയിട്ടും ഡിപ്പോ നിർമാണം ആരംഭിച്ചിട്ടില്ല. നാലുവർഷം മുമ്പാണ് ഗതാഗതമന്ത്രി ശിലാസ്ഥാപനം നടത്തിയത്.
ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ടോമി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലപഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ടി.ജെ.കുര്യാച്ചൻ, റോബർട്ട് നെല്ലിക്കതെരുവിൽ, മനോജ് വാഴേപറമ്പിൽ, ബിജു എണ്ണാറമണ്ണിൽ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, കെ.ടി.മാത്യു, മറിയാമ്മ ബാബു, ജോർജ് പറേക്കുന്നത്, പൗളിൻമാത്യു, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ജോൺസൺ, ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, ലിസി സണ്ണി, ഷൈനി ബെന്നി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |