രാമനാട്ടുകര: രാമനാട്ടുകര അങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങളുടെ വഴിമുടക്കിയുള്ള ഓട്ടോ പാർക്കിംഗ് അവസാനിപ്പിച്ച് ബദൽ സംവിധാനം ഒരുക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് യൂത്ത് വിംഗ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി അഡ്വ.എ.ജെ.റിയാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി സലീം രാമനാട്ടുകര അദ്ധ്യക്ഷത വഹിച്ചു. മനാഫ് കാപ്പാട്, മുർത്തസ താമരശ്ശേരി, അമൽ വടകര, സംഷീർ ഫറോക്ക് , പി.എം.അജ്മൽ, കെ.കെ.ശിവദാസൻ, എം.കെ.സമീർ, കെ.കെ. വിനോദ് കുമാർ, അസ്ലം പാണ്ടികശാല , സംഷീർ പള്ളിക്കര, അനിൽ കുമാർ അരീക്കാട്, പി.പി.ബഷീർ, ആശ റഷീദ്, സി.ദേവൻ, ടി.മമ്മദ് കോയ, സി.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |