SignIn
Kerala Kaumudi Online
Saturday, 27 April 2024 2.42 PM IST

അക്ഷരദീപം പദ്ധതിയുമായി പാലോറ എൻ.എസ്.എസ്

nss
nss

അത്തോളി: പങ്കാളിത്ത ഗ്രാമങ്ങളിലെ പൊതുവായനശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യവുമായി പാലോറ ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം നടപ്പിലാക്കുന്ന അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. കഴിഞ്ഞ 73 വർഷമായി പ്രവർത്തിക്കുന്ന ഉള്ള്യേരി വായനശാലയ്ക്ക് പുസ്തകങ്ങൾ ശേഖരിച്ച് നൽകുകയും വായനശാലാ ശുചീകരണ പ്രവർത്തനങ്ങൾ വളണ്ടിയർമാർ ഏറ്റെടുക്കുകയും ചെയ്തു. നേരത്തെ വായനശാലയ്ക്ക് ടിവി വാങ്ങി നൽകി വിദ്യാർത്ഥികൾ മാതൃകയായിരുന്നു. അക്ഷരദീപം പരിപാടി ഉള്ള്യേരി വായനശാലയുടെ പ്രസിഡന്റ് മേലേടത്ത് രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. പ്രോഗ്രാം ഓഫീസർ സി.എം. ഹരിപ്രിയ അദ്ധ്യക്ഷത വഹിച്ചു. മോഹൻദാസ് പാലോറ, എസ്.ശ്രീചിത്ത്, എം.ഹൃദിക, ജി.എസ്.അനന്തുദേവ് എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.