കുറ്റ്യാടി: ഒരുമ റെസിഡന്റ് അസോസിയേഷൻ വാർഷികാഘോഷത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തി. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജേഷ്.ടി.ടി അദ്ധ്യക്ഷത വഹിച്ചു. നാദാപുരം എസ്.ഐ രാജീവൻ.പി. ലഹരിവിരുദ്ധ ക്ലാസെടുത്തു. ഷംന സജിത്ത് കക്കട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം കെ. ഷിനു, അനൂപ്.എൻ.പി.സാജിദ്, കെ.ടി.വിനോദൻ, പി. അശോകൻ, ലാലു എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.അശോകൻ (പ്രസിഡന്റ്) മനോജൻ.സി.എച്ച്, നിഷ (വൈസ് പ്രസിഡന്റുമാർ), എൻ.പി ലാലു (സെക്രട്ടറി), സാജിദ്, റീജ.കെ (ജോയിന്റ് സെക്രട്ടറിമാർ) കെ.ടി.വിനോദൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |