SignIn
Kerala Kaumudi Online
Saturday, 27 April 2024 4.32 PM IST

സാധാരണ നിരക്കിൽ യാത്രാസംവിധാനം വേണം

ksrtc
ksrtc

കോഴിക്കോട്: ശബരിമല തീർത്ഥാടകർക്ക് സാധാരണ നിരക്കിൽ ട്രെയിൻ, കെ.എസ്.ആർ.ടി.സി ബസ് യാത്രാ സംവിധാനം ഉറപ്പുവരുത്തണമെന്ന് ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ചെയർമാൻ സി.ഇ. ചാക്കുണ്ണി, വൈസ് ചെയർമാൻ കെ.എസ്. ജോൺസൺ ഹൈദരാബാദ്, ജനറൽ കൺവീനർ എം.സി. ജോൺസൺ എന്നിവർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ശബരിമലയിലേക്കുള്ളതെല്ലാം സ്‌പെഷ്യൽ സർവീസ് ആണെന്നാണ് കെ എസ് ആർ ടി സിയുടെ അവകാശ വാദം. കെ.എസ്.ആർ.ടി.സി സർവീസുകൾക്ക് ളാഹ മുതൽ പമ്പ് വരെയും, എരുമേലി മുതൽ പമ്പ വരെയും കൂടുതൽ നിരക്കുകൾ ഈടാക്കുന്നു എന്നുള്ള പരാതിയിൽ സ്വമേധയാ കേസെടുത്ത ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നടപടി സ്വാഗതാർഹമാണ്. തീർത്ഥാടകർക്ക് സന്നിധാനത്ത് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുന്നതിനും ചികിത്സാസംവിധാനം വിപുലീകരിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.