കുന്ദമംഗലം: വിദ്യാർത്ഥികളിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിന് തടയിടാൻ രക്ഷിതാക്കൾ പ്രതിജ്ഞാബദ്ധരാണെും അത് വീടുകളിൽ നിന്ന് ആരംഭിക്കണമെന്നും എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മിഷണർ സുഗുണൻ പറഞ്ഞു. കാരന്തൂർ മർകസ് ഐ.ടി.ഐയിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.ടി.ഐ പ്രിൻസിപ്പൽ എൻ.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.എം. റഷീദ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സിവിൽ എക്സൈസ് ഓഫീസർ ഷഫീഖ് അലി ക്ലാസുകൾക്ക് നേതൃത്വം നൽകി. അബ്ദുൽ അസീസ് സഖാഫി ആവിലോറ, സജീവ്കുമാർ, ഷഫീഖ് സഖാഫി, സുധീപ്,സജീഷ് എന്നിവർ പ്രസംഗിച്ചു. അബ്ദുറഹിമാൻ സ്വാഗതവും സുനീഷ് എൻ.പി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |