കോഴിക്കോട്: തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാര ഷഷ്ഠി" ആഘോഷം ഇന്ന് നടക്കും.
രാവിലെ മഹാഗണപതി ഹോമത്തോടെ പൂജകൾ ആരംഭിക്കും. രുദ്രാഭിഷേകം, പഞ്ചാമൃത അഭിഷേകം, പാൽ അഭിഷേകം എന്നിവ നടക്കും. ആഘോഷത്തിന്റെ ഭാഗമായി 6 കുമാരന്മാരെ ഷൺമുഖനായി സങ്കൽപിച്ച് പൂജിക്കുന്നതും വസ്ത്രം മുതലായവ നൽകി അനുഗ്രഹം തേടുന്നതുമാണ്. തുടർന്ന് കുമാര ഭോജനം നൽകും. വൈകുന്നേരം സുബ്രഹ്മണ്യ സഹസ്രനാമാർച്ചന, പാനകപൂജ എന്നിവ നടക്കും.പൂജാദി കർമ്മങ്ങൾക്ക് ക്ഷേത്ര പുരോഹിതൻ ബ്രഹ്മശ്രീ. ബാലസുബ്രഹ്മണ്യ ശർമ്മ മുഖ്യ കാർമ്മികത്വം വഹിക്കും. ഫോൺ: 9446503460
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |