മുക്കം: കാരശ്ശേരി പഞ്ചായത്ത് വനിതാ സഹകരണസംഘം നോർത്ത് കാരശ്ശേരിയിൽ ആരംഭിച്ച വനിതകൾക്കുള്ള ഫിറ്റ്നസ് സെൻറർ "ഷി ഫിറ്റ് - ദി ലേഡി സോൺ" ഫിറ്റ്നസ് ട്രെയിനറും ബിഗ് ബോസ് താരവുമായ ജാസ്മിൻ മൂസ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പ്രസന്ന കുന്നേരി അദ്ധ്യക്ഷത വഹിച്ചു. മാപ്പിളപ്പാട്ട് കലാകാരി മുക്കം സാജിത മുഖ്യാതിഥിയായി. കാരശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത, സഹകരണ സംഘം ജോ.രജിസ്ട്രാർ ബി. സുധ, കുന്ദമംഗലംബ്ലോക്ക് പഞ്ചായത്ത് അംഗം രാജിത മൂത്തേടത്ത്, കാരശ്ശേരി പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ജിജിത സുരേഷ്, കുടുംബശ്രീ സി. ഡി.എസ് ചെയർപേഴ്സൺ എം. ദിവ്യ, പി.എൻ. ഷീബ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എ. സലീന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജിഷ മാന്ത്ര സ്വാഗതവും ഡയറക്ടർ ഇ. പി. കുഞ്ഞാമിന നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |