ഫറോക്ക്: 24ന് ആരംഭിക്കുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്ന എക്സിബിഷന് ഇന്ന് തുടക്കമാകും. വൈകിട്ട് ഏഴിന് ബേപ്പൂർ പുലിമുട്ട് മറീന ബീച്ചിൽ എക്സിബിഷൻ ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി പി .എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. സിനിമ പിന്നണി ഗായകൻ സുനിൽ കുമാറും ഉണ്ണിമായയും അവതരിപ്പിക്കുന്ന സംഗീത നിശ " ബാബുരാജ് നൈറ്റ് " അരങ്ങേറും . എക്സിബിഷനിൽ ഉത്തരവാദിത്ത ടൂറിസം മിഷന് കീഴിൽ പരിശീലനം നേടിയവർ ആരംഭിച്ച സംരംഭങ്ങളിലെ ഉത്പന്നങ്ങൾ ഉൾപ്പെടെയാണ് പ്രദർശനത്തിനെത്തുന്നത്. 24 ന് ഫെസ്റ്റ് ആരംഭിക്കുന്നതോടെ എക്സിബിഷനും ഭക്ഷ്യമേളയും പൂർണതോതിൽ സജ്ജമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |