വടകര: ഏറാമല പഞ്ചായത്ത് കുന്നുമ്മക്കര സൗത്ത് പതിനെട്ടാം വാർഡ് മുസ്ലീംലീഗ് പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മുസ്ലീംലീഗ് സംസ്ഥാന കമ്മിറ്റി അംഗം സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി. എൻ റഫീഖ് അദ്ധ്യക്ഷനായി. എം. എസ്. എഫ് ഹരിത കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഇൻഷിദ ബഷീർ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലീംലീഗ് വടകര മണ്ഡലം ജനറൽ സെക്രട്ടറി ഒ. കെ കുഞ്ഞബ്ദുള്ള, ഏറാമല പഞ്ചായത്ത് മുസ്ലീംലീഗ് പ്രസിഡന്റ് കെ. കെ അമ്മദ്, ജനറൽ സെക്രട്ടറി പി. പി ജാഫർ, എം. കെ യൂസഫ് ഹാജി, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ. കെ നവാസ്, നടുക്കണ്ടി കുഞ്ഞബ്ദുള്ള ഹാജി, അഷ്റഫ് ഇ. എം, ഇബ്രാഹിം കെ. പി,റസാഖ് നിടുംബ്രത്ത്, ഇസ്മായിൽ മൊട്ടേമ്മൽ,സിറാജ് വി. പി, എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |