SignIn
Kerala Kaumudi Online
Saturday, 27 April 2024 1.59 AM IST

സ്നേഹഭവനം സമർപ്പണം നാളെ

snehabhavanam
തിക്കോടി ഗ്രാമപഞ്ചായത്തിലെ കോടിക്കലിൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മേലടി ലോക്കൽ അസോസിയേഷൻ സബ് ജില്ലയിലെ ഭവനരഹിതരായ വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുത്ത ഒരു കുട്ടിക്ക് നിർമിച്ച് നൽകുന്ന വീട്

പയ്യോളി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മേലടി ലോക്കൽ അസോസിയേഷൻ സബ് ജില്ലയിലെ ഭവനരഹിതരായ വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുത്ത ഒരു കുട്ടിക്ക് നിർമിച്ച വീട് ക്രിസ്മസ് ദിനത്തിൽ വൈകീട്ട് മൂന്ന് മണിക്ക് മന്ത്രി അഡ്വ: പി.എ മുഹമ്മദ് റിയാസ് കുടുംബത്തിന് സമർപ്പിക്കും, കെ.മുരളീധരൻ എംപി മുഖ്യാതിഥിയാവും.

തിക്കോടി ഗ്രാമപഞ്ചായത്തിലെ കോടിക്കലിൽ നാല് സെൻറ് ഭൂമിയിൽ 8.50 ലക്ഷം രൂപ ചെലവിട്ടാണ് വീട് പണി പൂർത്തീകരിച്ചിരിക്കുന്നത്. വിഷൻ 2021 -26 ന്റെ ഭാഗമായി അദ്ധ്യാപകരിൽ നിന്നും, പൊതുജനങ്ങളിൽ നിന്നും ധനസമാഹരണം നടത്തി 200 ഓളം സ്നേഹഭവനങ്ങളാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാനത്തൊട്ടാകെ നിർമ്മിച്ചുവരുന്നത്.

പത്രസമ്മേളനത്തിൽ എ.ഇ.ഒ പി.വിനോദ്, സ്നേഹഭവനം ചെയർമാൻ സന്തോഷ് തിക്കോടി, മഹേഷ് എം, പി.ജ്യോതിശ്രീ , സുബീന, പി.ജി.രാജീവ്, ജിഷ.കെ.കെ, എ.കെ അബ്ദുൽ അസീസ്, പ്രവീൺ കാമ്പ്രം തുടങ്ങിയവർ സംബന്ധിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.