മുക്കം: ടർഫ് ഓണേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി കക്കാടം പൊയിൽ പുറായിൽ റിസോർട്ടിൽ സംഘടിപ്പിച്ച അസോസിയേഷൻ അംഗങ്ങളുടെ കുടുംബ സംഗമം ജില്ലാ പൊലീസ് സൂപ്രണ്ട് (വിജിലൻസ് ) കെ.പി.അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. സിദ്ദിഖ് പുറായിൽ അദ്ധ്യക്ഷത വഹിച്ചു. ഫിലിപ് മമ്പാട് ക്ലാസെടുത്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. അസോസിയേഷന്റെ കലണ്ടർ പ്രകാശനവും അംഗത്വ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. എ.കെ.മുഹമ്മദാലി, മോയിൻ കുട്ടി, മഠത്തിൽ കരീം ഹാജി , സുബൈർ, ഖമറുദ്ദീൻ , റെനീഷ് , കുട്ടി മോൻ , ഷറഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു. ഷാജഹാൻ നന്ദി പറഞ്ഞു. അമീൻ പൊന്നാടിന്റെ നേതൃത്വത്തിൽ കലാവിരുന്നും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |