മുക്കം:കുന്ദമംഗലം അഡീഷണൽ (മുക്കം) ഐ.സി.ഡി.എസ് ഓഫീസിനു കീഴിലെ മാവൂർ, കാരശ്ശേരി, പഞ്ചായത്തുകളിലെയും മുക്കം മുനിസിപ്പാലിറ്റിയിലെയും അങ്കണവാടികളിൽ ഒഴിവുവരുന്ന വർക്കർ/ഹെൽപ്പർ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാവൂർ, കാരശ്ശേരി പഞ്ചായത്ത് ഓഫീസുകളിലും മുക്കം മുൻസിപ്പാലിറ്റി, ഐ.സി.ഡി.എസ് ഓഫീസുകളിലും,അക്ഷയ കേന്ദ്രങ്ങളിലും ലഭിക്കും.പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജനുവരി 21 ശനിയാഴ്ച 5 മണി. അപേക്ഷകർ 2023 ജനുവരി 1 ന് 18 നും 46 നുമിടയിൽ പ്രായമുള്ളവരായിരിക്കണം.സംവരണ വിഭാഗങ്ങൾ നിയമാനുസൃത ഇളവുകൾക്ക് അർഹരായിരിക്കും. ഭിന്നശേഷിക്കാർ അപേക്ഷിക്കാൻ പാടുള്ളതല്ല. ഫോൺ: 0495 2294016, 0495 220 9130.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |