SignIn
Kerala Kaumudi Online
Sunday, 28 April 2024 12.43 AM IST

സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതാകണം വിദ്യാഭ്യാസം: ശശി തരൂർ

1
കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രതിഭ തെളിയിച്ചവരെ അനുമോദിക്കുന്ന 'വിക്ടറിഡേ' പരിപാടി ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സാഹചര്യങ്ങൾക്കനുസരിച്ച് ഉണർന്നു പ്രവർത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതാകണം വിദ്യാഭ്യാസമെന്ന് ശശി തരൂർ. 2030 ആകുമ്പോഴേക്കും എന്തു ജോലിയാണ് ലഭിക്കുക എന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ് സംജാ
തമാവുകയെന്നും അതുകൊണ്ട് കുട്ടികളുടെ സർഗാത്മകശേഷി വികസിപ്പിച്ച് ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസരി ച്ച് പ്രവർത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്‌കൂളിലെ കലോത്സവ വിജയികൾ, ശാസ്ത്ര പ്രവൃത്തി പരിചയമേള വിജയികൾ, കായികമേള വിജ
യികൾ, വിവിധ മെറിറ്റ് സ്‌കോളർഷി പ്പ് വിജയികൾ എന്നിവരെ അനുമോദിക്കുന്ന 'വിക്ടറിഡേ' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.കെ. രാഘവൻ എം പി, കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ധനേഷ് കെ.പി എന്നിവർ മുഖ്യാതിഥികളായി. സ്‌കൂൾ പ്രിൻസിപ്പൽ ഡോ ഫാ. ബിജു ജോൺ വെള്ളക്കട അദ്ധ്യക്ഷത വഹി ച്ചു. പി.ടി.എ പ്രസിഡന്റ് ജോർജ്ജ് കെ.ജെ പ്രസംഗിച്ചു. ആർ ആൻഡ് ഐ ഡയറക്ടർ അതിഥി ചാറ്റർജി സ്വാഗതവും സ്‌കൂൾ ആർട്സ് സെക്രട്ടറി ഗൗരി നന്ദന നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.