SignIn
Kerala Kaumudi Online
Saturday, 27 April 2024 11.23 PM IST

ജി എസ് ടി. കോംപ്ലക്സിൽ പ്രകടനം നടത്തി

1
കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജി എസ് ടി. കോംപ്ലക്സിൽ നടത്തിയ പ്രകടനം കെജിഒയു സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പൂവത്തിൽ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ജി.എസ്.ടി. വകുപ്പിൽ അസമയത്ത് നടപ്പിലാക്കിയ അന്യായമായ സ്ഥലം മാറ്റത്തിനെതിരെയും ക്ഷാമബത്ത നിഷേധത്തിനെതിരെയും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജി എസ് ടി. കോംപ്ലക്സിൽ പ്രകടനം നടത്തി. ചരക്കു സേവന നികുതി വകുപ്പിൽ നടപ്പിലാക്കിയ പുനഃസംഘടനയുടെ പേരിൽ ജീവനക്കാരെ തിരഞ്ഞ് പിടിച്ച് സ്ഥലം മാറ്റിയത് അംഗീകരിക്കാനാവില്ലെന്നും ഉത്തരവ് റദ്ദ് ചെയ്യണമെന്നും കെ.ജി.ഒ.യു ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പൂവത്തിൽ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ യു ജില്ലാ കൺവീനർ കെ.വി.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എൻ.കെ അനിൽകുമാർ , കെ.കെ.പ്രമോദ് കുമാർ, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.ദിനേശൻ, ശശീന്ദ്രൻ നമ്പൂതിരി, സുനിൽ കുന്നോത്ത് എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് എം.ദിനേഷ് കുമാർ, എം.പി സബീർ സാലി, കെ.ബിജു, ടി.എം.നിർമ്മല, വി.പ്രവിത, കെ.സുമി എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.