കോഴിക്കോട് : യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെ അറസ്റ്റിൽ വ്യാപക പ്രതിഷേധം. കണ്ണൂർ- കോഴിക്കോട് ദേശീയപാത യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. സംസ്ഥാന സെക്രട്ടറി ടി. പി .എം ജിഷാൻ, ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, സംസ്ഥാന സമിതി അംഗം സി.ജാഫർ സാദിക്, ഷഫീക് അരക്കിണർ, മൻസൂർ മാങ്കാവ്, നിസാർ തോപ്പയിൽ, ഇർഷാദ് മനു, റിയാസ് പുത്തൂർമഠം, ഫൈജാസ് വെള്ളയിൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി .
പ്രതിഷേധ യോഗം സംസ്ഥാന ട്രഷറർ പി.ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ലീഗ് ഹൗസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കിഡ്സൺ കോർണറിൽ സമാപിച്ചു. ജില്ല ട്രഷറർ കെ.എം.എ റഷീദ്, സംസ്ഥാന കമ്മിറ്റി അംഗം എ.ഷിജിത്ത് ഖാൻ, എസ്. വി. ശൗലിക്, ശുഐബ് കുന്നത്ത്, ജില്ല കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് മച്ചക്കുളം, ഐ.സൽമാൻ, റിഷാദ് പുതിയങ്ങാടി, സിറാജ് കിണാശ്ശേരി, അനീസ് തോട്ടുങ്ങൽ, ഷൗക്കത്ത് മൂഴിക്കൽ എന്നിവർ നേതൃത്വം നൽകി.
വടകര: വടകരയിൽ യൂത്ത് ലീഗ് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു. പ്രകടനമായെത്തിയ പ്രവർത്തകർ നാരായണ നഗരം ജംഗ്ഷനിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രവർത്തകരെ പിടിച്ചു മാറ്റാൻ പൊലീസ് നടത്തിയ ബലപ്രയോഗം നേരിയ സംഘർഷത്തിന് കാരണമായി. യൂത്ത് ലീഗ് നേതാക്കളായ എ.വി.സെനീദ്, ആർ.സിറാജ്, യൂനുസ്, ഇമ്രാൻ, ജമീല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വൈകീട്ട് പി.സി സൗധം പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിന് അൻസാർ മുകച്ചേരി, ജാസിം പണിക്കോട്ടി, താഹ പാക്കയിൽ, യൂനുസ് ആവിക്കൽ, സഫീർ കെ.കെ , സഹൽ മാക്കൂൽ, കെ.കെ നവാസ്, അഷ്റഫ് പണിക്കോട്ടി,ഷാനിദ് അഴിയൂർ, മുബഷിർ പി.കെ തുടങ്ങിയവർ നേതൃത്വം നൽകി.
പിണറായിയുടെ മുഷ്കിനെ
നേരിടും: യൂത്ത് ലീഗ്
കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ സേവ് കേരള മാർച്ചിന്റെ പേരിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെയടക്കം 29 പേരെ അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ മുഷ്കിനെ നേരിടാൻ യൂത്ത് ലീഗ് സജ്ജമാണെന്ന് നേതാക്കൾ പറഞ്ഞു. നായനാരുടെ പൊലീസിനെ മുട്ടുമടക്കിച്ച പാരമ്പര്യമുള്ള കേരളത്തിലെ ലീഗ് രാഷ്ട്രീയത്തിന്റെ യുവതയ്ക്ക് പിണറായിയുടെ മുഷ്കിനെ നേരിടാൻ കഴിയും. പ്രവർത്തകരെ മോചിപ്പിച്ച് വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് കേരളം സാക്ഷിയാകും.
യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ.വി.കെ ഫൈസൽ ബാബു, ഓർഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്റഫലി, ദേശീയ സമിതി അംഗം സി.കെ.ഷാക്കിർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |