വളാഞ്ചേരി : ദാഹിച്ചു വലയുന്ന പക്ഷികൾക്കാശ്വാസമായി ചെഗുവേര ഫോറം ' പറവകൾക്കൊരു തണ്ണീർക്കുടം 'പദ്ധതി ആരംഭിച്ചു. അംഗങ്ങളുടെ വീടിനോട് ചേർന്ന പറമ്പുകളിലും മരക്കൊമ്പുകളിലുമായി വയ്ക്കുന്ന മൺപാത്രങ്ങളിലും മറ്ം പറവകൾക്കായി വെള്ളം ഒഴിച്ച് വയ്ക്കും. ഫോറം പ്രസിഡന്റ് വി.പി.എം. സാലിഹിന്റെ വീട്ടിൽ' പറവകൾക്കൊരു തണ്ണീർക്കുടം 'പദ്ധതി തുടക്കമായി.പരിസ്ഥിതി ജില്ലാ കോ
ഓർഡിനേറ്റർ എം.പി.എ. ലത്തീഫ്, ഹരിതസേന തിരൂർ വിദ്യാഭ്യാസ ജില്ലാ മുൻ കോ ഓർഡിനേറ്റർ സുരേഷ് പൂവാട്ടുമീത്തൽ, ചെഗുവേര ഫോറം ചീഫ് കോ ഓർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ, സുരേഷ് കുമാർ മലയത്ത്, ഗഫൂർ ചെഗുവേര, മുനവ്വർ പാറമ്മൽ, നാസർ സീറോ ഔട്ട് തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |