കുറ്റിപ്പുറം : അദ്ധ്യയന വർഷാവസാനം നടക്കാറുള്ള ഐഡിയൽ സ്റ്റാഫ് സമ്മിറ്റിനോടനുബന്ധിച്ച് കടകശ്ശേരി ഐഡിയൽ കാമ്പസിൽ 480ൽപരം ജീവനക്കാരെയും ട്രസ്റ്റ് ഡയറക്ടർമാരെയും ഉൾപ്പെടുത്തി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.
ഇഫ്താർ സൗഹൃദ മീറ്റ് ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.കെ.എസ്. ആറ്റക്കോയ തങ്ങൾ അദ്ധ്യക്ഷനായി. മാനേജർ മജീദ് ഐഡിയൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
സീനിയർ പ്രിൻസിപ്പൽ ഫിറോസ്, എച്ച്.എസ്.എസ് പ്രിൻസിപ്പൽ സെന്തിൽ കുമരൻ, കോളേജ് പ്രിൻസിപ്പൽ കോയക്കുട്ടി, സിബിഎസ്ഇ പ്രിൻസിപ്പൽ പ്രിയ അരവിന്ദ്, ചിത്ര ഹരിദാസ്, വി. മൊയ്തു, ഉമർ പുനത്തിൽ, പി.പി. ഹുസൈൻ, കെ.വി. മജീദ് എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |