വണ്ടൂർ: വാണിയമ്പലം റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണത്തിനുള്ള അലൈൻമെന്റിന് എ.പി. അനിൽകുമാർ എം.എൽ.എ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടേയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും യോഗം അംഗീകാരം നൽകി.
വണ്ടൂർ കാളികാവ് റോഡിലെ വാണിയമ്പലം അങ്ങാടിയിൽ റെയിൽവെ ഓവർ ബ്രിഡ്ജ് നിർമ്മാണത്തിന് കേന്ദ്ര റെയിൽവെ മന്ത്രാലയം 20.9 കോടി രൂപ അനുവദിച്ചിരുന്നു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ ഒഫ് കേരള ലിമിറ്റഡിനെയാണ് ഏജൻസിയായി നിയോഗിച്ചത്. വാണിയമ്പലം പെട്രോൾ പമ്പിന് മുൻവശത്ത് നിന്നാരംഭിച്ച് നിലവിലുള്ള റോഡിന്റെയും റെയിൽവെ സ്റ്റേഷന്റേയും ഇടയിലൂടെ കടന്നുപോകുന്ന രീതിയിൽ ഓവർബ്രിഡ്ജ് നിർമ്മിക്കാൻ അലൈൻമെന്റ് തയ്യാറാക്കാൻ ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനാണ് അംഗീകാരം ലഭിച്ചത്. മണ്ണ് പരിശോധന അടക്കമുള്ള കാര്യങ്ങൾ ഇതോടൊപ്പം നടക്കുമെന്നും ഏജൻസി എം.എൽ.എ. യെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |