മഞ്ചേരി: സർക്കാർ മെഡിക്കൽ കോളേജിലെ ഡെന്റൽ വിഭാഗത്തിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.ഡി.എസ് ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഓറൽ ആന്റ് മാക്സിലോ ഫേഷ്യൽ സർജറിയിൽ പി.ജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. പ്രതിമാസം 52,000 രൂപ വേതന നിരക്കിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവർഅപേക്ഷകൾ ആഗസ്റ്റ് 21നകം careergmcm@gmail.com എന്ന ഇ-മെയിലിൽ ലഭ്യമാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |