മലപ്പുറം: പൊലീസ്,ഗുണ്ടാ മാഫിയ,ആർ.എസ്.എസ് കൂട്ടുകെട്ട് അന്വേഷിക്കുക, കുറ്റാരോപിതരെ സർവീസിൽ നിന്ന് നീക്കുക, പരാതികൾ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാളെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മുസ്‌ലിം ലീഗ് മാർച്ച് നടത്തും. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മാർച്ച് രാവിലെ 10ന് കളക്ടറേറ്റ് പരിസരത്ത് നിന്ന് ആരംഭിക്കും. ജില്ലാ ഭാരവാഹികൾ, നിയോജക മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ പ്രസിഡന്റ്, സെക്രട്ടറിമാർ എന്നീ ഭാരവാഹികളും എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് മെമ്പർമാർ, മുനിസിപ്പൽ കൗൺസിലർമാർ എന്നീ ജനപ്രതിനിധികളുമാണ് മാർച്ചിൽ പങ്കെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |