വണ്ടൂർ : ഗോവയിൽ നടന്ന തൈക്കോണ്ടോ ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ കേരള സ്റ്റേറ്റ് അസോസിയേഷൻ്റെ മത്സരാർത്ഥികൾക്ക് വണ്ടൂർ വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ വാണിയമ്പലം ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ ഉദ്ഘാടനം ചെയ്തു.
ടൗൺ കോൺഗ്രസ്സ് പ്രസിഡന്റ് ടി.പി. കുഞ്ഞിപ്പ അദ്ധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഇബ്രാഹീം പട്ടാണി , മണ്ഡലം സെക്രട്ടറി വി.എം. നാണി , ജൈസൽ എടപ്പറ്റ , പി.സാബിഖ്, മാനു കോക്കാടൻ, ടി.പി. അഫ്സൽ, റഫീഖ്, റഹീം എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |