മലപ്പുറം: തിരൂർ മിനി സിവിൽ സ്റ്റേഷനിലെത്തി പാർക്കിംഗ് സൗകര്യം തേടുന്നവർ പാടുപെടും. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ല എന്നതാണ് ഇവിടുത്തെ പ്രധാന പ്രശ്നം. ഇവിടെയെത്തുന്ന വാഹനങ്ങൾ പലപ്പോഴും റോഡിന്റെ ഇരുവശങ്ങളിലും കാന്റീൻ പരിസരത്തുമായാണ് പാർക്ക് ചെയ്തുവരുന്നത്.
വിവിധ കേസുകളിൽപ്പെട്ട് വർഷങ്ങളായി തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്ന നിരവധി വാഹനങ്ങളാണ് കോമ്പൗണ്ടിന്റെ പല ഭാഗങ്ങളിലായി കിടക്കുന്നത്. ഇത്തരം വാഹനങ്ങൾ ജെ.സി.ബി.യോ ക്രയിനോ ഉപയോഗിച്ച് ഏതെങ്കിലും ഒരു ഭാഗത്തേക്ക് മാറ്റിയാൽ ആവശ്യത്തിലധികം സ്ഥലം പൊതുജനങ്ങൾക്കും ജീവനക്കാർക്കും വാഹന പാർക്കിങ്ങിനായി ഉപയോഗപ്പെടുത്താം. മാത്രമല്ല, ബഹുനില മന്ദിരത്തിന്റെ പിറകിലായി ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം വൃത്തിയാക്കിയാൽ നിരവധി വാഹനങ്ങൾക്ക് പാർക്കിങ്ങിന് സൗകര്യം ഒരുക്കാമെന്നാണ് ആളുകളുടെ അഭിപ്രായം. കാടുപിടിച്ച് കാന്റീൻ പരിസരം ഓഫീസ് ജീവനക്കാരും പൊതുജനങ്ങളും ആഹാരം കഴിക്കാനായി കോമ്പൗണ്ടിനുള്ളിലെ കാന്റീനിനെയാണ് ആശ്രയിക്കുന്നത്. ഇതിനോട് ചേർന്നുള്ള പരിസരത്തെ ആക്രി വാഹനങ്ങളും പാഴ്മരങ്ങളും വളർന്നു പന്തലിച്ച് കാടുപിടിച്ച നിലയിലാണ്. ഇഴജന്തുക്കളുടേയും തെരുവുനായ്ക്കളുടെയും ശലവും പതിവാണ്. അപകട നിലയിൽ ഏതു നിമിഷവും കെട്ടിടങ്ങൾക്കുമേൽ പതിക്കാവുന്ന തരത്തിൽ മരങ്ങളും ഉണങ്ങി ദ്രവിച്ച് താഴേക്ക് വീഴാറായ മരക്കൊമ്പുകളും ഇവിടെയുണ്ട്. അടുത്തകാലത്ത് മരക്കൊമ്പുകൾ ഒടിഞ്ഞുവീണ് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് ക്ഷതം സംഭവിച്ചിരുന്നു. . പൊതുശൗചാലയം വൃത്തിഹീനം ' പൊതുജനങ്ങൾക്കായി പുറത്തെ കോമ്പൗണ്ടിൽ നിർമ്മിച്ചിട്ടുള്ള ശൗചാലയം ഉപയോഗിക്കാൻ സാധിക്കാത്ത രീതിയിൽ വൃത്തിഹീനമാണ്. കൂടാതെ, പ്രധാന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ശൗചാലയത്തിന്റെ വാതിലുകൾക്ക് പൂട്ടോ കൊളുത്തോ ഇല്ലാത്തത് സ്ത്രീകൾ 'ഉൾപ്പെടെയുള്ളവർക്ക് ഏറെ ബുദ്ധിമുട്ടും സൃഷ്ടിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |