പെരിന്തൽമണ്ണ: മദ്രസ പ്രസ്താനങ്ങൾക്കെതിരായ തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് സമസ്ത മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
പെരിന്തൽമണ്ണ ടൗൺ ജുമാമസ്ജിദിൽ ചേർന്ന സംഗമം ഏലംകുളം ബാപ്പു മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഷെമീർ ഫൈസി ഒടമല വിഷയാവതരണം നടത്തി.
സയ്യിദ് ഹബീബുല്ല തങ്ങൾ, സയ്യിദ് സൈതലവിക്കോയ തങ്ങൾ, കെ.പി.എം. അലി ഫൈസി, കെ. സെയ്തുട്ടി ഹാജി, എൻ. അബൂബക്കർ, ഹുസൈൻ മന്നാനി, ഫള്ലുറഹ്മാൻ ഫൈസി, റഷീദ് ഫൈസി, സി.എം. അബ്ദള്ള ഹാജി, പച്ചിരി ഫാറൂഖ് തുടങ്ങിയവർ സംബന്ധിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |